വിദ്യാർഥികൾക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ അധ്യാപകന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

അത്തോളി: സ്കൂളിൽ വിദ്യാർഥികൾക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ അധ്യാപകന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. സ്കൂളിലെ ഹിന്ദി അധ്യാപകനായ വി കെ ദിലീപിന്റെ ജാമ്യാപേക്ഷയാണ് സെഷൻസ് കോടതി  തള്ളിയത്. 

ജൂലൈ പതിമൂന്നാം തീയതിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. സ്കൂളിൽ വച്ച് വിദ്യാർഥികൾക്കു മുന്നിൽ അധ്യാപകൻ അപമര്യാദയായിയായി പെരുമാറിയതായി ഏഴാം ക്ലാസ് വിദ്യാർഥികൾ പ്രധാന അധ്യാപികയെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നു കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പോക്സോ നിയമപ്രകാരമാണ് അധ്യാപകന്റെ പേരിൽ കേസ് എടുത്തിരിക്കുന്നത്. 

Comments

COMMENTS

error: Content is protected !!