LOCAL NEWS
കെ.എസ്.എസ്.പി.യു കുടുംബ സംഗമം
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സുധ കാവുങ്കൽ, കെ.എസ്.എസ്.പി.യു സംസ്ഥാ കമ്മിറ്റി അംഗം ടി.വി.ഗിരിജ, സെക്രട്ടറി എം.പി.പ്രകാശൻ, എം.ജി.ബൽ രാജ്, ഇ.കെ.ഗോവിന്ദൻ പി.ബാലഗോപാലൻ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.
Comments