അംഗന്‍വാടി കിണര്‍ ഉദ്ഘാടനം ചെയ്തു
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 6 വാര്‍ഡിലെ കൂനം വെള്ളിക്കാവ് അംഗന്‍വാടിക്കായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കിണറിന്റെ ഉല്‍ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റീന നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ യൂസഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍ കുമാരി അന്‍ജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.പി രമ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനില്‍കുമാര്‍, കെ.വി ദിവാകരന്‍ മാസ്റ്റര്‍, ഇ.പി ശങ്കരന്‍ ,വി.വി ചന്ദ്രന്‍ മാസ്റ്റര്‍, കായത്തടത്തില്‍ കുഞ്ഞികൃഷ്ണന്‍ കിടാവ്, കെ.വി.നാരായണന്‍, ശോഭ എം ടി, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാലിനി സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗംഗാധരന്‍ നായര്‍ കോങ്കോട്ട്, ഗംഗാധരന്‍ നായര്‍ കല്ലടപ്പൊയില്‍ എന്നീ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കിണര്‍നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ദാമോദരന്‍ പനംകുറ്റി സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ സുജ പി നന്ദിയും പറഞ്ഞു.