KOYILANDILOCAL NEWS
മാലിന്യ സംസ്ക്കരണം; മേപ്പയ്യൂർ അംഗീകാരത്തിന്റെ നിറവിൽ
മേപ്പയ്യൂർ : മാലിന്യ സംസ്ക്കരണ രംഗത്ത് ഒട്ടേറെ അംഗീകാരം ലഭിച്ച മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിനും, ഹരിത കർമ്മസേനക്കും വീണ്ടും അംഗീകാരം. മേലടി ബ്ലാക്ക്ഹാളിൽ നടന്ന ഹരിത കർമ്മ സേനാ സംഗമത്തിൽ വെച്ച് കാനത്തിൽ ജമീല എം എ എ യിൽ നിന്നും മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്റെ നേതൃത്വത്തിൽ അംഗീകാരം ഏറ്റു വാങ്ങി.
ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, അസി. സെക്രട്ടരി എ സന്ദീപ്, വി ഇ ഒ മാരായ വിപിൻദാസ്, വിപിന, ഹരിത കർമ്മ സേന പ്രസിഡണ്ട് പി ഷൈല, സെക്രട്ടറി പി കെ റീജ എന്നിവരും ഹരിത സേനാംഗങ്ങളുംപങ്കെടുത്തു.
Comments