കുഞ്ഞു സമ്മാനം എന്ന പേരിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത് കെ എസ് യു

തിരുവങ്ങൂർ :അറുപത്തി ആറാമത് കെ എസ് യു ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞു സമ്മാനം എന്ന പേരിൽ നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങളുടെ വിതരണവും ജന്മദിനാഘോഷവും നടന്നു.

തിരുവങ്ങൂർ സ്കൂളിൽ വച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം എൻ എസ് യു ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് നിർവഹിച്ചു ഒരു വിദ്യാർത്ഥി സംഘടനാ എന്ന നിലയിൽ പരിമിതിയിൽ ഒതുങ്ങി നിൽക്കാതെ ഇത്തരത്തിൽ നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സംഘടിപ്പിക്കുന്ന കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി എന്നും മാതൃകാപരമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യവേ അഭിജിത്ത് പറഞ്ഞു.കെ എസ് യു സംസ്ഥാന സമിതി അംഗം എ കെ ജാനിബ് അധ്യക്ഷത വഹിച്ചു.

രാജേഷ് കീഴരിയൂർ,ഷബീർ ഇ കെ ,മുസ്തഫ പള്ളിവയൽ,അജയ് ബോസ്,  തൻഹീർ കൊല്ലം , റംഷി കാപ്പാട് ,ആദൃശ്യ ഒ വി ,ആദർശ് കെ എം അഭിനവ് തോറോത്ത്,ആദർശ് മണികണ്ഠൻ,അശ്വിൻ മൂടാടി തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!