കഥയെഴുത്തുകാർക്ക് പ്രോത്സാഹനവുമായി അധ്യാപകക്കൂട്ടം
മേലടി: കോവിഡ് കാലത്ത് രൂപം കൊണ്ട പ്രൈമറി അധ്യാപകക്കൂട്ടായ്മ,മെസേജ് മേലടി, യു .പി മലയാള അധ്യാപകരുടെ ആഭിമുഖ്യത്തിൽ കഥയെഴുത്തുകാർക്ക് പ്രോത്സാഹനവുമായി കലോത്സവ വേദികളിൽ ശ്രദ്ധയമാകുന്നു. മേലടി ഉപജില്ല, കോഴിക്കോട് ജില്ല,കേരളസംസ്ഥാന, കലോത്സവങ്ങളിലെ യു.പി,എച്ച്.എസ് വിഭാഗങ്ങളിലെ മികച്ച ,കഥയെഴുത്തുകാർക്ക് മൺമറഞ്ഞ പ്രശസ്ത എഴുത്തുകാരൻ, തൃക്കോട്ടൂരിന്റെ കഥാകാരൻ ശ്രീ.യു.എ ഖാദറിന്റെ സ്മരണാർത്ഥമാണ് എവർറോളിങ്ങ് ട്രോഫിഏർപ്പെടുത്തിയത്. മേലടി ഉപജില്ല ട്രോഫി കമ്മിറ്റി വഴി സുജയ ടി.സി. പദ്മൻ കാരയാട്, മുഹമ്മദലി തുടങ്ങിയവർ സംസഥാനതലംവരെയുള്ള ട്രോഫികൾ കൈമാറി.
മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിനു കുറുവങ്ങാട് എന്നിവർ ഏറ്റുവാങ്ങിയ ചടങ്ങിൽ പ്രിൻസിപ്പൽ സക്കീർ മനക്കൽ,വി.എച്ച്.എസ്. ഇ.പ്രിൻസിപ്പൽ ടി.കെ.പ്രമോദ്കുമാർ ,പ്രധാനധ്യാപകരായ നിഷിദ് കെ.,സന്തോഷ് സാദരം,ബിനു ഇ.എം,ബൈജു കൊളോറോത്ത്,പ്രമോദ് പി.,അശോകൻ തായാട്ട്, സഞ്ജയ് ബാബു കെ.പി,സി.ബിജു, ഉഷാനന്ദിനി കെ. തുടങ്ങിയവർ സന്നിഹിതരായി.