കൊയിലാണ്ടി കോടതികൾ ഇന്ത്യയിലെ ജുഡീഷ്യറി സംവിധാനത്തിന്റെ അഭിമാനസ്തംഭം; ജസ്റ്റിസ് എൻ നഗരേഷ്
കൊയിലാണ്ടി : കൊയിലാണ്ടി ബാർ അസോസിയേഷൻ നവീകരിച്ച ലൈബ്രറി ജസ്റ്റിസ് എൻ നഗരേഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കോടതി ഇന്ത്യയിലെ തന്നെ ജുഡീഷ്യറി സംവിധാനത്തിന്റെ അഭിമാന സ്തംഭം ആയാണ് നിലകൊള്ളുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം ലോകത്തിലെ തന്നെ മഹാഅത്ഭുതം ആണെന്നും, നാന മേഖലകളിലെ സമഗ്ര മുന്നേറ്റത്തിന്റെ അമൃത വർഷത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും
75 വർഷം മുൻപ് ലോകം പ്രതീക്ഷിക്കാത്ത വളർച്ചയാണ് സ്വാതന്ത്ര ഇന്ത്യ നേടിയിട്ടുള്ളതെന്നും സാങ്കേതിക വിദ്യയുടെ വളർച്ച ജുഡീഷ്യറിയിലും അഡ്മിനിസ്ട്രെഷനിലും വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അതിവേഗതയിലുള്ള നീതി നിർവഹണത്തിന് സാങ്കേതിക വിദ്യ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വി.സത്യൻ ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് ടി പി അനിൽ, സബ് ജഡ്ജ് വിശാഖ്, മുൻസിഫ് ആമിനക്കുട്ടി, എ ജി പി അഡ്വ പി പ്രശാന്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ അഡ്വ പി ടി ഉമേന്ദ്രൻ , ടി എൻ ലീന സംസാരിച്ചു.