ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിച്ചവർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസിൻ്റെ ട്രാഫിക് നിയമങ്ങൾ പാലിക്കുക, റോഡപകടങ്ങൾ ഒഴിവാക്കുക എന്ന സന്ദേശത്തിൻ്റെ ഭാഗമായി ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ഓടിച്ചവർക്ക് ബോധവൽക്കരണവും, നിയമങ്ങൾ പാലിച്ച് ഓടിച്ചവർക്ക് പൂച്ചെണ്ടും മിഠായികളും നൽകി. കൊയിലാണ്ടി പോലീസ്, ട്രാഫിക് യൂണിറ്റ്, കൊയിലാണ്ടി ജി വി എച്ച് എസ് എസിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും ചേർന്നാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ നോട്ടീസും വിതരണം ചെയ്തത്.
കോഴിക്കോട് റൂറൽ ജില്ലാ അഡീഷണൽ എസ് പിയായ എം പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് എൻ സുനിൽകുമാർ, എസ് ഐമാരായ എം എൽ.അനുപ് ,വി ആർ അരവിന്ദ്, കെ എം രവീന്ദ്രൻ, എൻ കെ ദിനേശൻ, സുലൈമാൻ, എസ് സി പി ഒയായ വിജു വാണിയംകുളം, എച്ച് എം ഇൻചാർജ് ഷജിത ടീച്ചർ, റെജിന, എഫ്എം നസീർ, ഉണ്ണികൃഷ്ണൻ, പി സുധീർകുമാർ, ജയരാജ് പണിക്കർ, ഹരീഷ്, തുടങ്ങിയവർ പങ്കെടുത്തു.