Uncategorized

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കുന്നു; വ്യാപക പ്രതിഷേധം

ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ പിന്നാക്കവിഭാഗങ്ങളിലെ (ഒ ബിസി)  വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നടപടിയിൽ വ്യാപകമായ പ്രതിഷേധം. സ്കോളർഷിപ്പ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ്എഫ് രംഗത്തെത്തി. സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ കോൺഗ്രസ് എം പി ശശി തരൂർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു.

മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ രണ്ടരലക്ഷത്തിൽത്താഴെ വരുമാനപരിധിയുള്ള വിദ്യാർഥികളെയാണ് കാലങ്ങളായി സ്കോളർഷിപ്പിന് പരിഗണിച്ചിരുന്നത്. പ്രതിവർഷം 1500 രൂപയായിരുന്നു സ്കോളർഷിപ്പ് തുക. 50 ശതമാനം തുക കേന്ദ്രവും 50 ശതമാനം തുക സംസ്ഥാനങ്ങളുമാണ് നൽകിയിരുന്നത്.

എന്നാൽ, സ്കോളർഷിപ്പ് ഒമ്പത്, പത്ത് ക്ലാസുകളിലേക്കു മാത്രമാക്കി ചുരുക്കിയാണ് ഇത്തവണ കേന്ദ്രം അപേക്ഷ ക്ഷണിച്ചത്. സ്കോളർഷിപ്പ് തുക 4000 രൂപയായി വർധിപ്പിച്ചു. ഇതിനുള്ള 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണമെന്നും പുതുക്കിയ വിജ്ഞാപനത്തിലുണ്ട്. കഴിഞ്ഞ മാസം 31 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button