DISTRICT NEWS
കോഴിക്കോട് ടാങ്കർ ലോറിയില്‍ ബൈക്കിടിച്ച്, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കോഴിക്കോട് ടാങ്കർ ലോറിയില്‍ ബൈക്കിടിച്ച്, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒരാൾക്കു പരുക്കേറ്റു. രാമനാട്ടുകര വൈദ്യരങ്ങാടി തൈക്കണ്ടി കുഞ്ഞുമുഹമ്മദിന്റെ മകൻ അഷറഫ് (39) ആണ് മരിച്ചത്. പന്തീരാങ്കാവ് ദേശീയപാത ബൈപ്പാസ് കൊടൽ നടക്കാവ് നോർത്തിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ഫൈജാസിനാണ് പരുക്കേറ്റത്.
പന്തീരാങ്കാവ് ഭാഗത്തുനിന്ന് രാമനാട്ടുകരയിലേക്കു പോകുകയായിരുന്ന ടാങ്കർ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. പൂളേങ്കര പെട്രോൾ പമ്പിന് അടുത്തു വച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഷറഫിനെ രക്ഷിക്കാനായില്ല.
Comments