ഉപജീവനത്തിനൊരു കൈത്താങ്ങ്   ജീവിത സുരക്ഷാ പദ്ധതിക്കു തുടക്കമായി 

 

സെന്റ് തോമസ് അസ്സോസിയേഷൻ ഫോർ റൂറൽ സർവ്വീസ്  (സ്റ്റാർസ്) കോഴിക്കോടിന്റെ നേതൃത്വത്തിൽ സ്വയം സഹായ സംഘങ്ങളിൽ പെട്ട വനിതകൾക്കും  പുരുഷൻമാർക്കും സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു. ജീവിതസുരക്ഷാ പ്രോജക്ടിലൂടെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ 16 പേർക്ക് സ്വയം തൊഴിൽ ചെയ്തു ജീവിക്കുവാൻ പശു, ആട് എന്നിവ കൊടുക്കുകയും 11 പേർക്ക് രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ  നൽകുകയും ചെയ്തു.  ആദ്യ ഘട്ടത്തിൽ പശു, ആട് എന്നിവ കിട്ടിയവർ  അതിനെ വളർത്തി അതിൽ നിന്നും കിട്ടുന്ന കുഞ്ഞുങ്ങളെ അടുത്ത ആൾക്ക് കൈമാറി ഓരോ ഗ്രൂപ്പിലുമുള്ളവർക്ക് അവരുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ സാമ്പത്തിക സഹായം ലഭിച്ചവർ വരുമാനദായകമായ പദ്ധതികൾ നടപ്പിലാക്കി അതിൽ നിന്നും മിച്ചം വയ്ക്കുന്ന തുക തിരിച്ചടയ്ക്കുകയും, തിരിച്ചടയ്ക്കുന്ന തുക മറ്റൊരാൾക്ക് സ്വയം തൊഴിലിന് കൊടുത്ത് അവരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യും. മുതുകാട് പാരീഷ് ഹാളിൽ നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ പി ബാബു ഉദ്ഘാടനം ചെയ്തു.

 സ്റ്റാർസ് ഡയറക്ടർ ഫാദർ ജോസ് പ്രകാശ് (സി എം ഐ) അധ്യക്ഷനായിരുന്നു.  സ്റ്റാർസ് പ്രോജക്ട് മാനേജർ റോബിൻ മാത്യു പദ്ധതി വിശദീകരിച്ചു. സ്റ്റാർസ് കമ്മ്യൂണിറ്റി വളണ്ടിയർ പ്രസിഡന്റ് വി കെ ഷിനോജ്,  സ്റ്റാർസ് പ്രോജക്ട് ഓഫീസർ ജോമോൻ ജോസഫ് എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!