കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മേപ്പയൂർ യുണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മേപ്പയൂർ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി മരക്കാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി നാരായണൻ എസ്ക്വയർ പ്രവർത്തന റിപ്പോർട്ടും, രജീഷ് എൻ പി വരവുചെലവ് കണക്കും, ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് വി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
മേപ്പയൂർ, കീഴരിയൂർ, ചെറുവണ്ണൂർ, അരിക്കുളം, തുറയൂർ, നൊച്ചാട് പഞ്ചായത്തുകളിൽ നിന്നായി നൂറുകണക്കിന് രോഗികൾ വന്നുപോകുന്ന മേപ്പയൂർ സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മേപ്പയൂർ യുണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് വ്യാപാരി സമിതിയുടെ നേതൃനിരയിൽ പ്രവർത്തിച്ച പഴയകാല വ്യാപാരികളെ ജില്ലാ സെക്രട്ടറി ടി. മരക്കാരും, മേപ്പയൂർ പഞ്ചായത്തിന് മാലിന്യ മുക്ത പഞ്ചായത്ത് എന്ന അംഗീകാരം നേടിയെടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഹരിത കർമ്മസേനാംഗങ്ങളെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജനും ആദരിച്ചു.
സംസ്ഥാന കമ്മറ്റി അംഗം കെ എം റഫീഖ്, മേഖലാ പ്രസിഡന്റ് എ എം കുഞ്ഞിരാമൻ, ശ്രീജ എ പി,ഷാജു മനോരമ, സദാനന്ദൻ അമ്പാടി, കെ കുമാരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പുതിയ ഭാരവാഹികളായി നാരായണൻ എസ്ക്വയർ പ്രസിഡന്റ്, രാഘവൻ കെ കെ, അനസ് എൻ പി, ബിജു ഉന്തുമ്മൽ, എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും വിനോദ് വടക്കയിൽ സെക്രട്ടറി, വി കുഞ്ഞിക്കണ്ണൻ, രജീഷ് എൻ പി, അനിൽകുമാർ കെ കെ, പ്രവനി മഴവില്ല് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും കെ മധുസൂദനനെ ട്രെഷറായും സമ്മേളനം തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി അനിൽ കുമാർ കെ കെ നന്ദി പ്രകാശിപ്പിച്ചു.