കൊയിലാണ്ടി നടുവത്തൂരില്‍ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്

കൊയിലാണ്ടി :രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ നടുവത്തൂര്‍ പുതിയോട്ടുംതാഴെ പുഴത്തീരത്തു കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡില്‍ ഏകദേശം
250 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍, അനുബന്ധ സാധനങ്ങള്‍ എന്നിവ പിടിച്ചെടുത്തു.

കൊയിലാണ്ടി എസ്.ഐ. പി.കെ, റഹൂഫ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ കെ.സുനില്‍ ,കെ.എന്‍. അജേഷ്, പി.വി.കെ. മനോജ്, കെ.പി. ഹരീഷ്, പുഷ്പരാജ് ,വിജേഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Comments
error: Content is protected !!