KERALAMAIN HEADLINES
സര്‍ക്കാര്‍ മദ്യനികുതി വീണ്ടും വര്‍ധിപ്പിക്കുന്നു; വില കൂടും
മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനായി സര്‍ക്കാര്‍ മദ്യനികുതി വീണ്ടും വര്ധിപ്പിക്കാന്നൊരുങ്ങുന്നു. വില്പനനികുതിയില് നാല് ശതമാനം വര്‍ധന വരുത്തുന്നതോടെ 247 ശതമാനമായിരുന്ന പൊതുവില്പന നികുതി 251 ശതമാനമായി വര്‍ധിക്കും. ഇതിനായുള്ള പൊതുവില്‍പ്പനനികുതി ഭേദഗതി ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
വിറ്റുവരവ് ഒഴിവാക്കുന്നതോടെ സര്‍ക്കാരിനുണ്ടാകുന്ന നികുതി നഷ്ടം ഒഴിവാക്കാനാണ് മദ്യത്തിന് നാല് ശതമാനം വില്പന നികുതി കൂടി അധികമായി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ 247 ശതമാനമാണ് മദ്യത്തിന്റെ നികുതി. വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ നികുതി 251 ശതമാനമായാണ് ഉയരുക. എന്നാല്‍ ഇതിന് വില്പന നികുതി നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. ഈ ഭേദഗതിക്കാണ് മന്ത്രിസഭ ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
Comments