KOYILANDILOCAL NEWS
നരക്കോട് സെന്ററിൽ പ്രമേഹ രോഗ നിർണ്ണയ ക്യാമ്പ് നടത്തി
യംഗസ്റ്റേഴ്സ് സോഷ്യൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റും ജെ വി കെയർ മെഡിക്കൽ സെന്റർ കീഴരിയൂരും ചേർന്ന് നടത്തിയ പ്രമേഹ രോഗ നിർണ്ണയ ക്യാമ്പ് നരക്കോട് സെന്ററിൽ വെച്ച് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം കേരള വ്യാപാരി സമിതി മേപ്പയൂർ യൂനിറ്റ് വൈ. പ്രസിഡന്റ് കെ കെ രാഘവൻ നിർവഹിച്ചു. ട്രസ്റ്റ് ട്രഷറർ വിജയൻ ലാർവ്വ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ കെ സുധീഷ് കുമാർ സ്വാഗതവും വിനോദൻ സുരഭി നന്ദിയും പറഞ്ഞു. ട്രസ്റ്റ് ജനറൽ സെക്രട്ടറി വി പി ശിവദാസൻ, ചെയർമാൻ ജിതിൻ അശോകൻ, സെക്രട്ടറി എം കെ പവിത്രൻ, വൈപ്രസിഡന്റ് കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ കെ വിനോദൻ എന്നിവർ സന്നിഹിതരായി.
Comments