LOCAL NEWS

പന്തലായനി ബ്ലോക്ക് പഞ്ചായ ത്ത് കേരളോത്സവം സമാപിച്ചു

കൊയിലാണ്ടി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 ന്റെ ഭാഗമായി നവമ്പർ 28 , 29 തിയ്യതികളി ലായി കൊയിലാണ്ടി സ്റ്റേഡിയത്തിലും, മൂടാടി , ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകളിലുമായി ഗെയിം ഇനങ്ങളും 30 ന് കായിക മത്സരങ്ങളും നടന്നു. ഡിസംബർ ഒന്നിന് സ്റ്റേജിതര മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മൂന്നാം തിയ്യതി കലാമത്സരങ്ങൾ ചേമഞ്ചേരി എഫ്.എഫ് ഹാളിലും അരങ്ങേറി. 3 ന് എഫ്. എഫ്. ഹാളിൽ നടന്ന സമാപന സമ്മേളനം കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു . ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബു രാജ് , വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ , ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ , ബ്ലോക്ക് പഞ്ചായത്തംഗളായ എം.പി . മൊയ്തീൻ കോയ, ഇ.കെ. ജുബീഷ്, കെ അഭിനീഷ് , ചൈത്രവിജയൻ , ബിന്ദു സോമൻ , ടി.എം രജില,സുഹറ ഖാദർ മുതലായവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെടിഎം കോയ സ്വാഗതവും സെക്രട്ടരി മുഹമ്മദ് മുഹ്സിൻ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button