LOCAL NEWS
ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് സ്റ്റേഷൻ തയ്യാറായി
കൊയിലാണ്ടി: കെ.എസ്.ഇ.ബിയുടെ പോൾ മൗണ്ടന്റ് ചാർജിംഗ് സ്റ്റേഷൻ പ്രവർത്തന സജ്ജമായി. കൊയിലാണ്ടി മൂന്ന് കേന്ദ്രങ്ങളിലാണ് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി ജംഗ്ഷൻ, ബപ്പൻ കാട്, അരങ്ങാടത്ത് എന്നിവിടങ്ങളിലാണ് നിലവിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസം ടെസ്റ്റിംഗ് നടത്തി. ഇതോടെ കാറ് ഒട്ടോ റിക്ഷ, സ്കൂട്ടർ എന്നിവയ്ക്ക് ചാർജിംഗ് ചെയ്യാൻ കഴിയും. ഒരു യൂണിറ്റിന് സർവ്വീസ് ചാർജ് അടക്കം പതിമൂന്നു രൂപയോളം വരുമെന്ന് കെ.എസ്.ഇ.ബി.എഞ്ചിനീയർ പറഞ്ഞു. ഇതോടെ കൂടുതൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്നും എഞ്ചിനീയർ പറഞ്ഞു. ചാർജിംഗ് സ്റ്റേഷന്റെ അഭാവമായിരുന്നു ഒട്ടോ റിക്ഷ ഡ്രൈവർമാർ നേരിട്ട പ്രശനം. ഇതോടെ കൂടുതൽ ഡ്രൈവർമാർ ഇലയ്ക്ട്രിക്ക് വണ്ടിയിലേക്ക് മാറും.
Comments