മെഡിക്കല്‍ കോളജില്‍ അനാഥരായി ഉപേക്ഷിക്കപ്പെട്ടവരില്‍ 18 പേരെ ഏറ്റെടുക്കുമെന്ന് ആശ്രയ ഡയറക്ടര്‍
സംസ്ഥാനത്ത് ചികിത്സയ്ക്കായി എത്തിച്ച് മാതാപിതാക്കളെ ആശുപത്രികളില്‍ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തന്നെ ഇത്തരത്തില്‍ 42 ആളുകളാണ് അശരണരും അനാഥരുമായി കഴിയുന്നുണ്ട്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കൂലിത്തൊഴിലാളികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ്രയ ഇവര്‍ക്ക് അഭയം നല്‍കാമോ എന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് അതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് .
മെഡിക്കല്‍ കോളജ് സൂപ്രണ്ട് അവിടുത്തെ ആളുകളുടെ സംരക്ഷണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിരുന്നു. അവിടെ പോയി അവരെയെല്ലാം നേരിട്ടുകണ്ടു. 42 പേരാണ് അവിടെയുള്ളത്. അവരില്‍ 18 പേരെ ആദ്യം ആശ്രയയിലേക്ക് കൊണ്ടുവരും. ചികിത്സ പൂര്‍ണമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ബാക്കി ആളുകളെ കൂടി ഏറ്റെടുക്കും’. ആശ്രയ ഡയറക്ടര്‍ കലയപുരം പറഞ്ഞു.