ക്രൊയേഷ്യ ലോകകപ്പ് ഉയർത്തിയാൽ പൂർണ നഗ്നയായി ആഘോഷിക്കും; മുൻ മിസ് ക്രൊയേഷ്യ ഇവാന നോള്‍
ഖത്തര്‍ ലോകകപ്പ് കിരീടം ക്രൊയേഷ്യ ഉയര്‍ത്തിയാല്‍ പൂര്‍ണനഗ്നയായി ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ മിസ് ക്രൊയേഷ്യ ഇവാന നോള്‍. ക്രൊയേഷ്യയുടെ ലോകകപ്പ് മത്സരങ്ങൾക്കൊപ്പം ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോളും ഖത്തർ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇവാനയുടെ വസ്ത്രധാരണമാണ് ലോകകപ്പിൽ ചർച്ചയായത്.
മൂന്നാം ലോകകപ്പ് സെമി ഫൈനൽ കളിക്കുന്ന ക്രൊയേഷ്യ ഇത്തവണ കിരീടം നേടിയാൽ പൂർണ നഗ്നയായി ആഘോഷിക്കുമെന്നാണ് ഇവാനയുടെ പ്രഖ്യാപനം. 2018ലെ ലോകകപ്പിൽ ക്രൊയേഷ്യ ഫൈനലിലെത്തിയിരുന്നു, . അന്നും ടീമിന് പിന്തുണയുമായി ഇവാന എത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവാനയ്ക്കുള്ളത്.
ക്വാർട്ടറിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയപ്പോഴും ഇവാന ട്രോളുമായി രംഗത്തെത്തി. ബ്രസീൽ ടീം ആഘോഷിക്കാറുള്ള പീജിയൺ ഡാൻസ് പങ്കുവച്ച ഇവാന, ഇനി നാട്ടിലേക്ക് മടങ്ങും വഴി ബ്രസീൽ ടീമിന് പീജിയൺ ഡാൻസ് ആഘോഷിക്കാം എന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ക്രൊയേഷ്യൻ പതാകയുടെ ചെക്കർ പാറ്റേണുകൾ ഉൾപ്പെടുന്ന വസ്ത്രങ്ങൾ ധരിച്ച് ക്രൊയേഷ്യയെ പിന്തുണക്കാന്‍ ഖത്തറിലേക്ക് പോയതുമുതൽ 30 കാരിയായ മോഡൽ നിരവധി ആരാധകരെ നേടിയെടുത്തിരുന്നു.