കൊയിലാണ്ടി നഗരസഭയിലെ അഴിമതിക്കെതിരെ യു.ഡി.എഫ്. കൗൺസിലർമാർ ഉപവാസം നടത്തി
കൊയിലാണ്ടി: 2018-19, 2019-20, 2020-21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന കോടികളുടെ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ യു.ഡി.എഫ്. കൗൺസിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ ഉപവാസ സമരം നടത്തി. അഴിമതിയുടെ കാര്യത്തിൽ കൊയിലാണ്ടി നഗരസഭ അറിയപ്പെട്ടെന്നും കോടികൾ അഴിമതി നടത്തുന്നതിൽ ഒരു ഉളുപ്പുമില്ലാത്തവരാണ് നഗരസഭയുടെ ഭരണം നടത്തുന്ന തെന്നും ഡി.സി.സി.പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
അഴിമതി നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നത് വരെ യു.ഡി.എഫ്.സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ധേഹം കൂട്ടി ചേർത്തു. മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ വി.പി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി.
നഗരസഭയു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡർ പി. രത്ന വല്ലിടീച്ചർ സ്വാഗതം പറഞ്ഞു. കെപിസിസി അംഗം മഠത്തിൽ നാണു മാസ്റ്റർ, വി.വി.സുധാകരൻ, എം.അഷറഫ്, വി.പി.ഭാസ്കരൻ ,രാജേഷ് കീഴരിയൂർ ,അഡ്വ.സതീഷ് കുമാർ,വി.എം.ബഷീർ, കെ.പി.വിനോദ് കുമാർ, നടേരി ഭാസ്കരൻ , പപ്പൻ മൂടാടി,സലാം ഓടക്കൽ, അഡ്വ.ഉമേന്ദ്രൻ, അരുൺ മണമൽ , അമേയത്ത് കുഞ്ഞമ്മദ് ,സംസാരിച്ചു. ഉപവാസ സമരത്തിന് നഗരസഭ കൗൺസിലർമാരായ കെ.എം.നജീബ്, മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്, രജീഷ് വെങ്ങളത്തു കണ്ടി, ഫാസിൽ നടേരി, പി.ജമാൽ, വി.വി. ഫക്രുദ്ധീൻ, ഷീബ അരീക്കൽ, ദൃശ്യ, ഷൈലജ, കെ.ടി.വി.റഹ്മത്ത്, കെ.എം.സുമതി, ജിഷ പുതിയേടത്ത് എന്നിവർ നേതൃത്വം നൽകി.