CRIMEKOYILANDILOCAL NEWS

പേരാമ്പ്രയിൽ ബസ് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

പേരാമ്പ്രയിൽ ബസ് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്‌നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു.  ദിണ്ടിഗൽ പൊൻമാന്തറ പരമേശ്വരി (37), മുരുകേശ്വരി (35) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്.

 

വ്യാഴാഴ്ച രാവിലെ കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽവെച്ചാണ് സംഭവം. വെള്ളിയൂർ സ്വദേശി മുഫീദയുടെ കുഞ്ഞിന്റെ ഒരു പവൻ സ്വർണമാലയാണ് മോഷ്ടിച്ചത്. ഇരുവരെയും പേരാമ്പ്ര കോടതി റിമാൻഡ്‌ ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button