ധീരസൈനികൻ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ ഒന്നാം ചരമവാർഷികാചരണം വിപുലമായി ആചരിച്ചു

ചേമഞ്ചേരി:  നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികൻ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ ഒന്നാം ചരമവാർഷികാചരണം അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ശ്രീജിത്തിന്റെ വസതിയിൽ വിപുലമായി ആചരിച്ചു. കേണൽ അഭിനവ്കുമാർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കെ മുരളീധരൻ എം പി പരിപാടി ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായിരുന്നു. കേണൽ അഭിനവ് കുമാർ (എൻ സി സി കമാണ്ടിങ്ങ് ഓഫിസർ കോഴിക്കോട്), എം പി ശിവാനന്ദൻ, പി ബാബുരാജ്, വത്സല പുല്യേത്ത്, മേജർ വാസുദേവൻ, ക്യാപ്റ്റൻ നന്ദനൻ, യൂ കെ രാഘവൻ, സി വി ബാലകൃഷ്ണൻ, പി സത്യൻ, ടി ടി ഇസ്മയിൽ, ഇ കെ അജിത്ത്, എസ്സ് ആർ ജയ്കിഷ്, അവിണേരി ശങ്കരൻ, ഷാജി എന്നിവർ അനുസ്മരണ ഭാഷണം നടത്തി. മാടഞ്ചേരി സത്യനാഥൻ സ്വാഗതവും രതീഷ് കുമാർ ഈച്ചരോത്ത് നന്ദിയും പ്രകടിപ്പിച്ചു.


ശ്രീജിത്ത് അംഗമായിരുന്ന കാലിക്കറ്റ് സൈനിക കുട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ ഏകദിന കരിയർ ഗൈഡൻസ് ക്ലാസ് 10-7-2022 ഞായറാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4-30 വരെ നടക്കാവ് ചക്കോരത്തെ ബി ജി റോഡിൽ ഐക്യകേരള റീഡിങ്ങ്റൂം & ലൈബ്രറിയിൽ വെച്ച് നടത്തപ്പെടും.

 

Comments
error: Content is protected !!