LOCAL NEWS
മനോജ് ചോലയുടെ ‘ഒറ്റയ്ക്കു പുഴ കടക്കുമ്പോൾ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
മേപ്പയ്യൂർ : പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ നേതൃത്വത്തിൽ മനോജ് ചോലയുടെ ‘ഒറ്റയ്ക്കു പുഴ കടക്കുമ്പോൾ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു. ഡോ:അനിൽ ചേലേമ്പ്ര ഡോ:സോമൻ കടലൂരിന് നൽകി പുസ്തകപ്രകാശനം നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.രതീഷ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ, സുരേഷ് കൽപ്പത്തൂർ, എൻ.എം.ദാമോദരൻ, മനോജ് ചോല എന്നിവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ എൻ.രാമദാസ് സ്വാഗതവും ട്രഷറർ എ.എം.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങ് അഷ്റഫ് കല്ലോട് ഉദ്ഘാടനം ചെയ്തു. വി.ഷാജി അധ്യക്ഷനായിരുന്നു. ലതീഷ് നടുക്കണ്ടി, ബൈജു മേപ്പയ്യൂർ, ബിജു കൊട്ടാരക്കര, പ്രമോദ് നാരായണൻ, റോസ്ന ചോലയിൽ, ജസിത ഹരിദാസ്, സൂരജ് നരക്കോട് എന്നിവർ കവിതകൾ അവതരിപ്പിച്ചു. ബാബുരാജ് കൽപ്പത്തൂർ സ്വാഗതവും ടി.സി.നാരായണൻ സ്വാഗതവും പറഞ്ഞു.
Comments