CRIME
കോഴിക്കോട് നഗരത്തില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; യുവതി അടക്കം നാലുപേര്‍ പിടിയിലായി
കോഴിക്കോട് നഗരത്തില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതുമായി ബന്ധപ്പെട്ട് യുവതി അടക്കം നാലുപേര്‍ പിടിയിലായി. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കരുണാലയത്തില്‍ ബിന്ദു(42), മലപ്പുറം താനൂര്‍ മണ്ടപ്പാട്ട് ഷാജി (44), പുതിയങ്ങാടി പുത്തൂര്‍ ചന്ദനത്തില്‍ കാര്‍ത്തിക് (30), പെരുവയല്‍ കോയങ്ങോട്ടുമ്മല്‍ റാസിക്(29) എന്നിവരാണ് മെഡിക്കല്‍ കോളജ് പൊലീസിന്റെ പിടിയിലായത്.
മായനാട് മുണ്ടിക്കല്‍താഴം ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കുടുംബക്കാര്‍ ഒരുമിച്ച് ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുത്തതാണെന്നാണ് ഇവര്‍ സമീപവാസികളോട് പറഞ്ഞിരുന്നത്. കോവൂര്‍ സ്വദേശിയായ അപ്പാര്‍ട്ട്മെന്റ് ഉടമ, കാപ്പാ കേസ് പ്രതിയായ പെരിങ്ങളം സ്വദേശി എന്നിവരാണ് സംഘത്തിന്റെ പ്രധാനകണ്ണികളെന്ന് പൊലീസ് പറഞ്ഞു.
Comments