KERALAUncategorized

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നഴ്‌സ് മരണപ്പെട്ട സംഭവത്തില്‍ ഹോട്ടലിലേക്ക് ഡി വൈ എഫ് ഐ പ്രകടനം നടത്തി

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നഴ്‌സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തില്‍ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധവുമായെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിക്കുന്നു.

പരാതിയെത്തുടര്‍ന്ന് നഗരസഭ അടപ്പിച്ച കട പ്രതിഷേധവുമായി എത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ക്കുകയായിരുന്നു. ചെടിച്ചട്ടികളും ബോര്‍ഡുകളടക്കം തല്ലിത്തകർത്തു. തുടര്‍ന്ന് സംക്രാന്തിയില്‍ പ്രതിഷേധപ്രകടനം നടത്തി. നഗരസഭ പരിശോധനകള്‍ നടത്താതിരിക്കുന്നതാണ് ഇത്തരത്തില്‍ മരണമുണ്ടാവാന്‍ കാരണമെന്നാരോപിച്ചായിരുന്നു ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ച്.

സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തേയും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സ്ഥാപനത്തിനെതിരെ കാര്യമായ നടപടിയെടുക്കാത്തതാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന്‌ പരാതി ഉയരുന്നുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button