CALICUTDISTRICT NEWS

പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു; സുഹൃത്തിനെ കാണാതായി

കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. സുഹൃത്ത് അമർ മൻസൂറിനെ കാണാതായി. വയനാട് അമ്പലവയൽ ചീനപ്പുല്ല് വെട്ടിക്കുന്നേൽ റെജി ജോസഫിന്റെയും നിഷയുടെയും ഏകമകൻ ആൽവിൻ (19) ആണ് മരിച്ചത്. മൂഴിക്കൽ പുഴയിൽ പൂക്കാട്ടുകുഴിക്കടവിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

 

ബിരുദവിദ്യാർഥികളായ ആറംഗസംഘം ക്ലാസ് കഴിഞ്ഞതിനുശേഷം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. നീന്തൽ വശമില്ലാത്ത അമർ മുങ്ങിത്താഴ്‌ന്നു. ഇതേത്തുടർന്ന് ആൽവിൻ ഉൾപ്പെടെയുള്ളവർ അമറിനെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെ ആൽവിൻ ഒഴുക്കിൽപ്പെട്ടു. രാത്രി 7.45 ഓടെ ആൽവിന്റെ മൃതദേഹം കണ്ടെത്തി.

 

പോലീസും വെള്ളിമാടുകുന്ന് ഫയർഫോഴ്‌സും മീഞ്ചന്ത അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. രാത്രി വൈകിയും അമറിന് വേണ്ടിയുള്ള തിരച്ചിൽ തുടർന്നെങ്കിലും വെളിച്ചക്കുറവ് കാരണം രക്ഷാപ്രവർത്തനം നിർത്തിെവച്ചു. ചൊവാഴ്ച രാവിലെ തിരച്ചിൽ പുനാരംഭിക്കും.

 

കോഴിക്കോട് അൽസലാമ കോളേജ് ബി.എസ്‌സി. ഓപ്റ്റോമെട്രി ഒന്നാം വർഷ വിദ്യാർഥിയാണ് ആൽവിൻ. കാണാതായ അമർ വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജിൽ ഒന്നാംവർഷ ബി.എസ്‌സി. മാത്‌സ് വിദ്യാർഥിയാണ്. ഈസ്റ്റ് മൂഴിക്കൽ ഹോസ്റ്റലിൽ ഇരുവരും ഒരുമിച്ചായിരുന്നു താമസം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button