റേഷന്‍ കാര്‍ഡ്: അമിത ചാര്‍ജ്ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

പി.വി.സി റേഷന്‍ കാര്‍ഡ് ക്യമ്പ് എന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ അമിത ചാര്‍ജ് ഈടാക്കി പേപ്പര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പി.വിസി. റേഷന്‍ കാർഡ് പദ്ധതി സംസ്ഥാനത്തൊട്ടാകെ 2021 നവംബർ 2ന് ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ഉപയോഗിച്ചു വരുന്ന പുസ്തക രൂപത്തിലുള്ള റേഷന്‍ കാർഡ്, ലാമിനേറ്റ് ചെയ്‌തെടുക്കുന്ന ഇ- റേഷന്‍ കാർഡ് എന്നിവയുടെ സാധുതയും ഉപയോഗവും ഇല്ലാതാവുന്നില്ല. പി.വി.സി റേഷന്‍ കാര്‍ഡുകള്‍ ആവശ്യമുള്ളവര്‍ക്ക് അക്ഷയ/ സിറ്റിസണ്‍ ലോഗിന്‍ മുഖേന ഇതിന്റെ പിഡിഎഫ് ഡോക്യുമെന്റ് ജനറേറ്റ് ചെയ്ത് പ്രിന്റ് എടുത്ത് ഉപയോഗിക്കാം. അക്ഷയ കേന്ദ്രം വഴി പി.വി.സി/പ്ലാസ്റ്റിക് കാർഡ് രൂപത്തില്‍ പ്രിന്റ് എടുക്കുന്നതിന് സര്‍വ്വീസ് ചാര്‍ജും പ്രിന്റിംഗ് ചാര്‍ജും ഉള്‍പ്പെടെ ആകെ 65 രൂപയാണ് അക്ഷയ കേന്ദ്രത്തിന് നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച നിരക്ക് മാത്രം ഈടാക്കി ചെയ്യുവാന്‍ അംഗീകാരമുള്ളത് അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ്.

വ്യക്തികള്‍ സ്വകാര്യ ഏജന്‍സികള്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നല്‍കി അമിത ചാര്‍ജ്ജുകള്‍ ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

 

Comments

COMMENTS

error: Content is protected !!