KERALAUncategorized

കേരളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ നിയമഭേദഗതികളും ഉൾപ്പെടുത്തി സഹകരണ വകുപ്പ് സമഗ്ര സഹകരണ നിയമപുസ്തകം പുറത്തിറക്കി

കേരളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ നിയമഭേദഗതികളും ഉൾപ്പെടുത്തി സഹകരണ വകുപ്പ് സമഗ്ര സഹകരണ നിയമപുസ്തകം പുറത്തിറക്കി. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ലോ സെക്രട്ടറി സെക്രട്ടറി ഹരി വി നായർക്ക് നൽകി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.

ഇതുവരെ 23 ഭേഗതികൾ നിയമത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് ഒരു പസ്തകമായി സഹകരണ വകുപ്പ് പുറത്തിറക്കിയിരുന്നില്ല. മറ്റ് പ്രസിദ്ധീകരണസ്ഥാപനങ്ങൾ പുറത്തിറക്കിയിരുന്ന സഹകരണനിയമ പുസ്തകമാണ് വിപണിയിൽ ലഭ്യമായിരുന്നത്. കോടതികൾ പോലും ഇതിനെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായ സാഹചര്യത്തിലാണ് വകുപ്പ് സമഗ്രമായ സഹകരണ നിയമപുസ്തകം പുറത്തിറക്കാൻ തീരുമാനിച്ചത്. നാളിതുവരെ വന്നിട്ടുള്ള എല്ലാ ഭേദഗതികളും ഉൾക്കൊള്ളിച്ചുകൊണ്ട് സമഗ്ര സഹകരണ നിയമം  പുറത്തിറങ്ങി. മറ്റൊരു വകുപ്പും ഇത്തരത്തിൽ ഒരു ഗ്രന്ഥം പുറത്തിറക്കിയിട്ടില്ല. സഹകരണ വകുപ്പിന്റെ തന്നെ ചരിത്രത്തിലെ ഒരു നാഴിക്കല്ലാണ് ഈ ഗ്രന്ഥം.

പുസത്ക പ്രകാശന ചടങ്ങിൽ സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി , സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി പി എസ് രാജേഷ്, സഹകരണവകുപ്പ് രജിസ്ട്രാർ അലക്‌സ് വർഗീസ് ഓഡിറ്റ് ഡയറക്ടർ ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button