റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വിരുന്നൊരുക്കി
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വിരുന്നൊരുക്കി. ‘അറ്റ് ഹോം’ എന്ന് വിശേഷിപ്പിക്കുന്ന രാജ്ഭവൻ ഒരുക്കിയ റിപ്പബ്ലിക്ക് ദിന സായാഹ്ന വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, ഭക്ഷ്യമന്ത്രി ജി ആർ അനിൽ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, ഗവർണറുടെ പത്നി രേഷ്മ, മുഖ്യമന്ത്രിയുടെ പത്നി കമല, ഉന്നത സായുധസേന ഉദ്യോഗസ്ഥർ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ബിസിനസ് രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു.
ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുത്തില്ല. ബജറ്റ് ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കായി വിവിധ ജില്ലകളിലായിരുന്ന മറ്റ് മന്ത്രിമാരും വിരുന്നിൽ പങ്കെടുത്തില്ല.