Uncategorized

സ്കൂൾ പരിസരങ്ങളിലെ കടകളിൽ വിൽപന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

സ്കൂൾ പരിസരങ്ങളിലെ കടകളിലും മറ്റുമായി വിൽപന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. ഗുണനിലവാരമില്ലാത്ത മിഠായികൾ സ്കൂൾ പരിസരങ്ങളിലെ കടകളിൽ വ്യാപകമായി വിൽപന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട്. 

സ്‌കൂൾ പരിസരങ്ങളിലും മറ്റുമുള്ള കടകളിൽ നിന്ന് മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയവ മാത്രം വാങ്ങാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

കൃത്രിമ നിറങ്ങൾ, നിരോധിത നിറങ്ങൾ തുടങ്ങിയവയുള്ള മിഠായികൾ ഉപയോഗിക്കാതിരിക്കുക, മിഠായികളുടെ ലേബലിൽ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികൾ മാത്രം വാങ്ങുക. റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിഠായികൾ കഴിക്കരുത്. നിരോധിത ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button