പ്രാദേശിക ഭാഷകൾ വിജ്ഞാനഭാഷകൾ കൂടിയാവേണ്ടത് ജനജീവിതത്തിന്റെ പുരോഗതിക്ക് അനിവാര്യം: ഡോ. കെ.എം. ഭരതൻ
പ്രാദേശിക ഭാഷകൾ വിജ്ഞാന ഭാഷകളായി വികസിക്കുമ്പോൾ മാത്രമാണ് ജനജീവിതം യഥാർത്ഥ അർത്ഥത്തിൽ പുരോഗമിക്കൂ എന്ന് മലയാളം സർവ്വകലാശാല സംസ്കാര പൈതൃക പഠന വിഭാഗം ഡയറക്ടർ ഡോ.കെ.എം. ഭരതൻ അഭിപ്രായപ്പെട്ടു.
നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മലയാള ഐക്യവേദി കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികൾക്കും കീഴാളർക്കുമിടയിലെ തൊഴിലറിവുകളുണ്ട്. വാസ്തുവിദ്യ, ലോഹായുധ നിർമ്മാണം തുടങ്ങി നിരവധി സാങ്കേതിക വിദ്യകളുണ്ട്. എന്നാൽ അധികാരത്തിന്റെയോ ആധുനിക അക്കാദമിക് രീതിശാസ്ത്രങ്ങളുടേയോ ഭാഷ അത്തരം സമൂഹങ്ങൾക്ക് സ്വായത്തവുമല്ല. ഈ വിച്ഛേദം ഒരു വൈജ്ഞാനിക പ്രതിസന്ധിയാണ്. ആധുനികവും സാർവ്വദേശീയവുമായ അറിവുകൾക്കൊപ്പം പ്രാദേശികവും പരമ്പരാഗതവുമായ അറിവുകൾ കൂടി സ്വാംശീകരിക്കണം വിജ്ഞാന ഭാഷ. അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ.എം. അതുല്യ അദ്ധ്യക്ഷയായിരുന്നു. സലാം കല്ലായി, സി. അരവിന്ദൻ, എൻ. ഷാനിബ, മിഥുൻ ഗോപി എന്നിവർ സംസാരിച്ചു. ഷിജു. ആ ർ സ്വാഗതവും എം.വി. പ്രദീപൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : എ. സുബാഷ് കുമാർ സെക്രട്ടറി . സി.കെ.സതീഷ് കുമാർ പ്രസിഡണ്ട് എൻ വി പ്രദീപ്കുമാർ കൺവീനർ.