പിഷാരികാവ് കാളിയാട്ട ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു.

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ, കളിയാട്ട മഹോത്സവ നടത്തിപ്പിന് കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻനായർ ആദ്ധ്യക്ഷനായിരുന്നു. ഇളയിടത്ത് വേണുഗോപാൽ, കീഴയിൽ ബാലൻ, എക്സിക്യൂട്ടീവ് ഓഫിസർ കെ വേണു, നഗരസഭ കൗൺസിലർ കെ എം നജീബ്, ഇ എസ് രാജൻ, ഓട്ടൂർ ജയപ്രകാശ്, ഉണ്ണികൃഷ്ണൻ മരളൂർ, ശിവദാസൻ പനച്ചിക്കുന്ന്, എ കെ ശ്രീജിത്ത്, പത്താലത്ത് ബാലൻനായർ, മധു മീത്തൽ, കെ പി നിഷാദ്, എ കെ ഗണേശൻ ,ഷിനിൽ മുല്ലത്തടത്തിൽ, കെ പി ബാബു, എ ശ്രീകുമാർ സംസാരിച്ചു.

കെ മുരളിധരൻ എം പി, കാനത്തിൽ ജമീല എം എൽ എ, സുധ കിഴക്കെപ്പാട്ട്, നഗരസഭ ചെയർപെഴ്സൺ. എന്നിവർ രക്ഷാധികാരികളും വാഴയിൽ ബാലൻ നായർ, ചെയർമാനും ഇ എസ് രാജൻ, ജനറൽ കൺവീനറും ഉണ്ണികൃഷ്ണൻ മരളൂർ, മീത്തൽ മധു, എന്നിവർ കൺവീനർമാരും കെ വേണു എക്സിക്യൂട്ടീവ് ഓഫിസർ,ട്രഷറ റുമായാണ് കമ്മറ്റി രൂപീകരിച്ചത്.

Comments

COMMENTS

error: Content is protected !!