KOYILANDILOCAL NEWS
മേപ്പയ്യൂരില്‍ വിവാഹ വീട്ടില്‍ കൂട്ടത്തല്ല്
മേപ്പയ്യൂരില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. വധുവിന്റെ വീട്ടിലെ ചടങ്ങിനെത്തിയ വരന്റെ വീട്ടുകാരാണ് പടക്കം പൊട്ടിച്ചത്.വധുവിന്റെ വീട്ടുകാര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് കൂട്ടത്തല്ലായത്.വരനും സംഘവും വടകരയില്‍ നിന്നാണ് എത്തിയത്. മേപ്പയൂരിലെ വധുവിന്റെ വീട്ടില്‍ വച്ച് ഇവര്‍ പടക്കം പൊട്ടിച്ചത് വധുവിന്റെ ബന്ധുക്കള്‍ ചോദ്യം ചെയ്തു.
ഇത് തര്‍ക്കത്തിലേക്കെത്തുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. കൂട്ടത്തല്ലിന് ശേഷം വിവാഹ ചടങ്ങുകളെല്ലാം കൃത്യമായി നടക്കുകയും ബന്ധുക്കള്‍ പിരിഞ്ഞുപോകുകയും ചെയ്തു. ഇതിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംഭവത്തില്‍ ആരും പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.
Comments