KOYILANDILOCAL NEWS
കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിവെപ്പ് സമരം നടത്തി
കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റേഷൻ സമ്പ്രദായം അട്ടിമറിച്ച് ജനങ്ങളെ ബുദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുവങ്ങാട് റേഷൻ ഷോപ്പിനു മുൻപിൽ കഞ്ഞിവെപ്പ് സമരം നടത്തി.
മണ്ഡലം പ്രസിഡന്റ് എം.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. കെ പി വിനോദ് കുമാർ, വി ടി സുരേന്ദ്രൻ, കെ സുരേഷ് ബാബു, പി വി ആലി, വൽസരാജ് കേളോത്ത്, സുരേഷ് ബാബു മണമൽ, കെ വി ശിവാനന്ദൻ, രാമൻ ചെറുവക്കാട്, വി വി പത്മനാഭൻ, ശ്രീധരൻ നായർ പുഷ്പശ്രീ, ഹംസ പുതുക്കുടി, കരുണൻ, ശ്രീധരൻ എം എം, വി കെ ഉഷ, കെ വി ഇന്ദിര, ആയിഷാബി തുടങ്ങിയവർ സംസാരിച്ചു.
Comments