മേപ്പയ്യൂർ പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് പരിശീലനം

മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സംബന്ധിച്ച് ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും കെൽടോണും ചേർന്ന് പരിശീലന പരിപാടി സംഘടിപ്പിച്ചു. മോണിറ്ററിങ് സിസ്റ്റം കർമ്മസേന, സി ഡി എസ് മെമ്പർമാർ, വാർഡ് മെമ്പർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർക്കാണ് പരിശീലനം നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷനായിരുന്നു. അഖിൽ കെൽട്രോൺ ക്ലാസ് നയിച്ചു. വി ഇ ഒ വിപിൻദാസ് സ്വാഗതം പറഞ്ഞു.
ഈ മോണിറ്ററിംഗ് സിസ്റ്റം നിലവിൽ വരുന്നതോടെ ഹരിത കർമ്മസേനയെ ഗ്രീൻ ടെക്നീഷ്യൻസ് എന്ന നിലയിലേക്ക് ഉയർത്താൻ കഴിയും. പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മസേന പ്രവർത്തനങ്ങളും ഈ ആപ്പിലൂടെ ഏകോപിപ്പിക്കാൻ കഴിയും. പഞ്ചായത്തിലെ മുഴുവൻ പൊതുജനങ്ങൾക്കും ഇതിന്റെ ഗുണഭോക്താക്കളായി ഈ സൗകര്യം ഉപയോഗിക്കാൻ അവസരമുണ്ടാകും. പൊതുജനങ്ങൾക്ക് ഈ സംവിധാനത്തിലൂടെ പരാതി നൽകാനും കഴിയും.

Comments

COMMENTS

error: Content is protected !!