KERALAUncategorized

സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ വ്യാപക പ്രതിഷേധം

ഇന്നലെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറി. ബജറ്റ് നിര്‍ദേശങ്ങള്‍ ജനവിരുദ്ധമാണെന്നാരോപിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിച്ചു. സംസ്ഥാനത്തുടനീളം മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങളും അരങ്ങേറി.

കൊച്ചിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് നേരെയും പ്രതിഷേധങ്ങള്‍ അരങ്ങേറി. എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. കോഴിക്കോട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. ടി സിദ്ധിഖ് എംഎല്‍എയുടെ നേതൃത്തിലാണ് പ്രതിഷേധം നടന്നത്.

ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യുവമോര്‍ച്ച പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ബജറ്റ് കത്തിച്ചായിരുന്നു പ്രതിഷേധം. റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button