മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചവരില്‍ നിന്നും 5.17 കോടി രൂപ പിഴ ഈടാക്കി
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചവരില്‍ നിന്നും 5.17 കോടി രൂപ പിഴ ഈടാക്കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്. 2021 മെയ് 21 മുതല്‍ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേരാണ് അനര്‍ഹമായി റേഷന്‍കാര്‍ഡ് കൈവശം വച്ചത്. ഇവരുടെ കാര്‍ഡുകള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്.
ജില്ലാടിസ്ഥാനത്തില്‍ ആലപ്പുഴയിലാണ് കൂടുതല്‍ ആളുകള്‍ അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചതായി കണ്ടെത്തിയത്- 8896, രണ്ടാമത് പത്തനംതിട്ട- 5572. പിങ്ക് കാര്‍ഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2022 സെപ്റ്റംബര്‍ 13 മുതല്‍ 2022 ഒക്ടോബര്‍ 31 വരെ 73228 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷം കാര്‍ഡ് മാറ്റത്തിന് 49394 അപേക്ഷകര്‍ അര്‍ഹരാണെന്ന് കണ്ടെത്തി.
അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പറിലോ 1967 എന്ന ടോള്‍ഫ്രീ നമ്പറിലോ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം. ഇപ്രകാരം ലഭ്യമായ പരാതികള്‍ പരിശോധിച്ച് 48 മണിക്കൂറിനുള്ളില്‍ കാര്‍ഡ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റാനും പിഴ ഈടാക്കാനും സംവിധാനമുണ്ട്.