KOYILANDILOCAL NEWS
നഗരസഭ ടൗൺ ഹാളിന് ആധുനിക രീതിയിലുള്ള അടുക്കള യാഥാർത്ഥ്യമാവുന്നു
നഗരസഭ ടൗൺ ഹാളിന് ആധുനിക രീതിയിലുള്ള അടുക്കള യാഥാർത്ഥ്യമാവുന്നു. നഗരസഭ ടൗൺ ഹാളിന് ആധുനിക രീതിയിൽ പണിയുന്ന അടുക്കളയുടെ പ്രവർത്തി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടൗൺ ഹാൾ ഉദ്ഘാടനം ചെയ്ത് വർഷങ്ങൾ പിന്നിട്ടെങ്കിലും സ്ഥലം ലഭ്യതയുടെ പ്രശ്നം മൂലം അടുക്കളയുടെ നിർമാണം വൈകുകയായിരുന്നു.
ടൗൺഹാളിനോട് ചേർന്നുള്ള സ്ഥലത്ത് 40 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം നടത്തുന്നത്. ലളിതമായ ഉദ്ഘാടന പരിപാടിയിൽ ഉപാധ്യക്ഷൻ കെ സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ കെ അജിത്, കെ ഷിജു, കെ എ ഇന്ദിര, സി പ്രജില, കൗൺസിലർമാരായ എ ലളിത, വി പി ഇബ്രാഹിംകുട്ടി, എൻജിനീയർ എൻ ടി അരവിന്ദൻ എന്നിവർ സന്നിഹിതരായിരുന്നു.
Comments