മാനോളി താഴെ പാടത്ത് പുഞ്ച കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മുചുകുന്ന് മനോളിത്താഴ പാടശേഖരത്തിലെ പുഞ്ചകൃഷിയുടെ കൊയ്ത്തുത്സവം മുതിര്‍ന്ന കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും മൂടാടി കൃഷിഭവൻ്റെയും സഹകരണത്തോടു കൂടി നടത്തിയ പുഞ്ചക്കൃഷി (രക്തശാലി) കൊയ്ത്ത് ഉൽസവം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ബാബുരാജ് മുഖ്യാതിഥിയായി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  സി കെ ശ്രീകുമാർ അദ്ധ്യക്ഷ്യനായിരുന്നു.

ചടങ്ങിൽ കാർഷിക മേഖലയിലെ സമഗ്ര സംഭാവനക്ക് സജീന്ദ്രൻ തെക്കേടത്തിന് സ്നേഹാദരം നൽകി. മുതിർന്ന കർഷക തൊഴിലാളികളെയും കർഷകരെയും പൊന്നാട അണിയിച്ചു ആദരിച്ചു. വാർഡ് മെംബർ അഡ്വ.എം.കെ.ഷഹീർ  കർഷകർ കാർഷിക കൂട്ടായ്മ കൺവീനർ റഷീദ് ഇടത്തിൽ, കൃഷി അസിസ്റ്റൻറ് ഡയരക്ടർ ദിലീപ് കുമാർ, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ,  ബ്ലോക്ക് മെമ്പർ ചൈത്ര വിജയൻ ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം പി അഖില, പപ്പൻ മൂടാടി വാർഡ് , കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ  രാജീവൻ, നൗഷാദ് കെ.വി കൃഷിഭവൻ മൂടാടി, അൻവർ സാദത്ത്  വൈസ് പ്രിൻസിപ്പാൽ  ഗവ.കോളേജ് കൊയിലാണ്ടി, ശ്രീജിത്ത് ഇ, നാച്ചുറൽ ക്ലബ്ബ് ഗവ.കോളേജ് കൊയിലാണ്ടി,സന്തോഷ് കുമ്മൽ, മരക്കാട്ട് ശ്രീധരൻ മാസ്റ്റർ സംസാ രി ച്ചു.

Comments

COMMENTS

error: Content is protected !!