കെ എസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം ജീവനക്കാരുടെ മേൽ അടിച്ചേൽൽപ്പിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി
കെ എസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം ജീവനക്കാരുടെ മേൽ അടിച്ചേൽൽപ്പിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തീരുമാനം ജീവനക്കാരെ ഉപദ്രവിക്കാനല്ല. ശമ്പളം ഒരുമിച്ച് വേണ്ടവർക്ക് നൽകും.
അതേസമയം, ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാനുള്ള കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ നിലപാട് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് എഐവൈഫ് പറഞ്ഞു. മുതലാളിത്തം മുന്നോട്ട് വെയ്ക്കുന്ന നയങ്ങൾ നടപ്പിലാക്കാനുള്ള ബിജു പ്രഭാകറിന്റെ നീക്കം ഇടത് സർക്കാർ അംഗീകരിക്കരുതെന്നും നേതാക്കൾ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന് കെഎസ്ആർടിസി മാനേജ്മെന്റ് പിന്തിരിയണമെന്നാണ് ആവശ്യം. അല്ലെങ്കിൽ തൊഴിലാളികളെ പിന്തുണച്ച് എഐവൈഎഫ് സമരത്തിലേക്ക് നീങ്ങുമെന്ന് സംസ്ഥാന പ്രഡിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയിൽ വ്യക്തമാക്കി.