കൊയിലാണ്ടി ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് പരിശീലനം നൽകി
കൊയിലാണ്ടി ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് പരിശീലനം നൽകി. സ്റ്റേഷൻ പരിധിയിലുള്ള 12 പെട്രോൾപമ്പുകളിൽ നിന്നായി 60ൽ പരം ജീവനക്കാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ബഹുമാനപ്പെട്ട കൊയിലാണ്ടി തഹസിൽദാർ സി പി മണി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രേഡ് അസിസ്റ്റേഷൻ ഓഫീസർ കെ പ്രദീപ് സ്വാഗതം പറഞ്ഞു. സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദ് എന്നിവർ ക്ലാസ് എടുത്തു.
ഫയർ എക്സ്റ്റിംഗുഷറുകളുടെ ഉപയോഗം പ്രായോഗികമായി കാണിച്ചു. വേനൽക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി സ്റ്റേഷൻ പരിധിയിലെ പ്രധാന സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. തീപ്പിടുത്ത സാധ്യത ഉള്ള സ്ഥലങ്ങൾ, വലിയ ദുരന്തങ്ങളിലേക്ക് പോകുന്ന സാഹചര്യങ്ങൾ എന്നിവ കണക്കാക്കി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പെട്രോൾ പമ്പിലെ ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.
സേഫ്റ്റിബീറ്റ് ഓഫീസർമാർ പരിശോധന നടത്തി. സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സേവനം ഉപയോഗപെടുത്തുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങളും മറ്റ് തീ അപായ സാധ്യതയുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.