പിഷാരികാവില്‍ വഴിപാടുകള്‍ നിര്‍ത്തിവെച്ചു

 

കൊയിലാണ്ടി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാടുകള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചതായി ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും എക്സിക്യുട്ടീവ് ഓഫീസറും അറിയിച്ചു. മുട്ടറുക്കല്‍,ചെറിയ ഗുരുതി,ശത്രുസംഹാര ഹോമം,ശാക്തേയപൂജ,കഠിന പായസം,പാല്‍പായസം,നെയ്പായസം,ഇരട്ടി പായസം,മൃത്യുഞ്ജയ ഹോമം,ഗമപതി ഹോമം,കരുകഹോമം, ഭഗവതി സേവ,ശിവപൂജ,അയ്യപ്പന് അട,സ്വയംവര പുഷ്പാഞ്ജലി,തൃകാല പുഷ്പാഞ്ജലി,ചോറൂണ്‍,അപ്പം വഴിപാട്,വെളളനിവേദ്യം എന്നി വഴിപാടുകളാണ് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചത്.

Comments

COMMENTS

error: Content is protected !!