DISTRICT NEWS
നിയന്ത്രണം വിട്ട് കാര്‍ മതിലില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട് കരുമലയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞടക്കമുള്ള യാത്രക്കാരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ചിരുന്നു. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലായിരുന്നു അപകടം. കൈയ്ക്ക് പരിക്കേറ്റ പൂനൂർ സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയും ഉയര്‍ന്നുപൊങ്ങി തലകീഴായി മറിയുകയുമായിരുന്നു.
Comments