KERALAMAIN HEADLINES
ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽ വരാത്ത പൊതുവിഭാഗം കാർഡുകാരുടെ ഭക്ഷ്യധാന്യ വിഹിതം വീണ്ടും കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം
ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽ വരാത്ത പൊതുവിഭാഗം കാർഡുകാരുടെ ഭക്ഷ്യധാന്യ വിഹിതം വീണ്ടും കുറയ്ക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി സ്ഥിരമായി റേഷൻ വാങ്ങാത്ത വെള്ളക്കാർഡുകാരുടെ കണക്ക് കേന്ദ്രം ശേഖരിച്ചുതുടങ്ങി.
സംസ്ഥാനത്ത് 28.75 ലക്ഷം വെള്ളക്കാർഡുകളാണുള്ളത്. ഇതിൽ സ്ഥിരമായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി വിഹിതത്തിൽ കുറവ് വരുത്താനാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശം.
23 ലക്ഷം വരുന്ന നീലക്കാർഡുകളിലെ ഓരോ അംഗത്തിനും മാസം രണ്ട് കിലോ അരി സംസ്ഥാനം സബ്സിഡി നിരക്കിൽ ഉറപ്പാക്കുന്നുണ്ട്. രണ്ട് കിലോ മുതൽ 10 കിലോ വരെയാണ് വെള്ളക്കാർഡിന് വിഹിതം നൽകുന്നത്. ഈ മാസം എട്ടുകിലോയാണ് നൽകിയത്. വെള്ളക്കാർഡിന് പ്രതിമാസം 10 കിലോയെങ്കിലും വീതം നൽകാൻ കഴിയുന്ന തരത്തിൽ വിഹിതമുയർത്തണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം.
Comments