CRIMEUncategorized
കോഴിക്കോട് പകൽ വീട് കുത്തിത്തുറന്ന് മോഷണം
ബേപ്പൂർ നടുവട്ടത്ത് പട്ടാപ്പകൽ വീട്ടിൽ നിന്നു ഒന്നേമുക്കാൽ പവനും 40,000 രൂപയും കവർന്നു. നടുവട്ടം വട്ടാറമ്പ് സിവി ഹൗസിൽ റാഷിനയുടെ വീട്ടിലാണ് പകൽ കള്ളൻ കയറിയത്. വീട് അടച്ച് തൊട്ടടുത്തു വാടകയ്ക്ക് താമസിക്കുന്ന ഉമ്മയുടെ അടുത്തേക്ക് പോയ തക്കത്തിലാണ് മോഷ്ടാവ് എത്തിയത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണവും പണവുമാണു നഷ്ടപ്പെട്ടത്. അൽപ സമയത്തിനു ശേഷം റാഷിന തിരിച്ചെത്തിയപ്പോൾ അലമാര തുറന്നു കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് പണവും ആഭരണവും നഷ്ടപ്പെട്ടത് അറിഞ്ഞത്. ഒരാൾ വീടിനു പിന്നിലെ മതിൽ ചാടിക്കടന്നു പോകുന്നത് ഇവർ കണ്ടിട്ടുണ്ട്.
ഇൻസ്പെക്ടർ എൻ.ബിശ്വാസിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Comments