KOYILANDILOCAL NEWS

ചേലോടെ ചെങ്ങോട്ട്കാവ് പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മസേനക്ക് ഹരിത വാഹനം

 
ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനക്ക് ഇലക്ട്രിക്കൽ ഗുഡ്സ് ഓട്ടോ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. 2022-23 വാർഷിക പദ്ധതിയിൽ 338000 രൂപയാണ് ഇലട്രിക്ക് ഓട്ടോക്ക് ചിലവ് വന്നത് ഹരിതസേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ എം സി എഫിൽ എത്തിക്കുന്നതിനാണ് വാഹനം നിലവിൽ വാടകക്ക് എടുത്താണ് ഉപയോഗപ്പെടുത്തിയിരുന്നത്. പഞ്ചായത്തിലുടനീളം അജൈവ മാലിന്യ ശേഖരണം നടന്ന് കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഹരിത കർമ്മ സേനക്ക് ഈ വാഹനം ഉപകാരപ്രദമാണ്.

വീടുകളിൽ ക്യൂ ആർ കോഡ് പതിക്കുന്ന പ്രവർത്തനം ഈ മാസം ആരംഭിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബ മലയിൽ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ ബേബി സുന്ദർരാജ്, ബിന്ദു മുതിരക്കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ജുബീഷ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു സ്വാഗതവും ഹരിത കർമ്മ സേന സെക്രട്ടറി ബ്രിജിന നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button