സ്ത്രീകളെ നഗരത്തിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ച സംഘത്തെ പോലീസ് അറസ്റ്റുചെയ്തു
കോഴിക്കോട് : സ്ത്രീകളെ നഗരത്തിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ച സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. മംഗളൂരുവിൽനിന്ന് സ്ത്രീകളെ നഗരത്തിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ച സംഘത്തെയാണ് പിടികൂടിയത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മങ്ങാട്ടുഞാലിൽ സനീഷ് (35), പാലക്കാട് സ്വദേശി ആലത്തൂർ പത്തനാപുരം ഷമീർ (33) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ ഇടപാടുകാരായ മൂന്നുപേരെ പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.
സംഘം കടത്തിക്കൊണ്ടുവന്ന രണ്ടുസ്ത്രീകളെ പോലീസ് ബന്ധുക്കളെ ഏൽപ്പിച്ചു. പ്രതികളുടെ ഫോണിൽനിന്ന് കോഴിക്കോട് സ്വദേശികളായ സ്ത്രീകളെയടക്കം പെൺവാണിഭത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തി.
വെബ്സെറ്റിൽ ഫോൺനമ്പർ നൽകി ഇടപാടുകാരുമായി ബന്ധപ്പെടുന്നതാണ് രീതി. ഡി.സി.പി. ഇ.കെ. ബൈജുവിന്റെ നിർദേശപ്രകാരം കസബ ഇൻസ്പെക്ടർ എൻ. പ്രജീഷ്, ടൗൺ എ.സി.പി. ബിജുരാജ്, എസ്.െഎ. റസാഖ്, രജീഷ്, സാഹിറ, ശ്രീജേഷ് വെള്ളാനൂർ, നിറാസ്, വിഷ്ണുപ്രഭ, രതീഷ്, എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.