സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിമാഫിയയുടെ കെണിയില്‍ പെട്ട് ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിമാഫിയയുടെ കെണിയില്‍ പെട്ട് ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. മുമ്പ് തിരുവനന്തപുരത്ത് ലഹരി മാഫിയയുടെ കെണിയില്‍ പെട്ട് ലൈംഗിക ചൂഷണത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് ഇത്തരത്തില്‍ പല സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇക്കഴിഞ്ഞ വര്‍ഷം 1500 വിദ്യാര്‍തികള്‍ ലഹരിക്ക് അടിമകളായി ചികിത്സ തേടിയതായിട്ടുണ്ട്. തിരുവനന്തപുരത്ത് തന്നെ 160 ല്‍ അധികം കുട്ടികളെ എക്‌സൈസും പോലീസും ചേര്‍ന്ന് ഡിഅഡിക്ഷന്‍ ചികിത്സയ്ക്ക് വിധേയരാക്കി. ഇതില്‍ പലരും സ്വവര്‍ഗ രതി ഉള്‍പ്പെടെയുള്ള ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരായിരുന്നു. തിരുവനന്തപുരം നഗരത്തിലെ സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ മകള്‍ക്ക് ലഹരി നല്‍കുവാന്‍ ശ്രമിച്ചുവെന്ന് പിതാവ് പറഞ്ഞിരുന്നു.
മദ്യം, കഞ്ചാവ് എന്നിവയേക്കാള്‍ തീവ്രവും മണിക്കൂറുകള്‍ ഉന്‍മാദം നല്‍കുന്നതുമായ എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ സിന്തറ്റിക് ലഹരിക്കാണ് കുടൂതല്‍ വിദ്യാര്‍ഥികളും അടിമയാകുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികളോ പരിചയക്കാരോ നവമാധ്യമങ്ങള്‍ വഴി ചങ്ങാത്തം സ്ഥാപിക്കുന്നവരോ ആണ് കുട്ടികളെ പലപ്പോഴും കെണിയിലാക്കുന്നത്. സ്‌കൂളിലേക്കുള്ള യാത്രയിലും സ്‌കൂളിലും ജോഡികളായി നടക്കുന്ന ആണ്‍-പെണ്‍കൂട്ടികളെ സംഘം ആദ്യം വലയിലാക്കും. ലഹരി ഉപയോഗിക്കുകയോ കടത്താന്‍ കൂട്ടുനില്‍ക്കുകയോ ചെയ്യുന്നതിന്റെ ഫോട്ടോയും വീഡിയോയും സംഘം കൈവശപ്പെടുത്തുന്നതോടെ കുട്ടികള്‍ ഇതിൽ അകപ്പെട്ടു പോകുകയാണ് ചെയ്യുന്നത്.