KOYILANDILOCAL NEWS
ഫുഡ് സേഫ്റ്റി ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഫുഡ് സേഫ്റ്റി കൊയിലാണ്ടി സർക്കിൾ എന്നിവരുടെ ആഭിമുഖ്യത്തിൽ ഈറ്റ് റൈറ്റ് എന്നപദ്ധതിയിൽ ഉൾപെടുത്തി കൊയിലാണ്ടി മാർക്കറ്റ് ജില്ലയിൽ ഏറ്റവും നല്ല മാർക്കറ്റ് ആയി തിരഞ്ഞെടുക്കുന്നതിലുള്ള ഭാഗമായി സംഘടിപ്പിച്ച ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സർട്ടിഫിക്കേഷൻ ക്യാമ്പ് 26 4 23 ന് ( ബുധൻ) വൈകുന്നേരം മൂന്ന് മണിക്ക് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഓഫീസിൽ വെച്ച് നടന്നു.
fssai ട്രൈയിനർ നാരായണൻ ക്ലാസെടുത്തു. ഫുഡ് സേഫ്റ്റി കൊയിലാണ്ടി സർക്കിൾ ഓഫീസർ വിജിവിത്സൻ, കെ എം എ പ്രസിഡന്റ് കെ കെ നിയാസ്, ജനറൽ സെക്രട്ടറി കെപി രാജേഷ്, ട്രഷറർ കെ ദിനേശൻ ഉപദേശസമിതി അംഗം പികെ ഷുഹൈബ് എന്നിവർ സംസാരിച്ചു.
Comments