ജ്ഞാനേശ്വരി പബ്ലിക്കേഷനുവേണ്ടി മണിശങ്കർ വയലാർ രാമവർമ്മ സാംസ്കാരിക വേദി പുരസ്കാരം ഏറ്റുവാങ്ങി

കോട്ടയം: മികച്ച പ്രസാധകനുള്ള പുരസ്കാരം മുൻ മന്ത്രിയും ഒലിവ് ബുക്സ് ചെയർമാനുമായ ഡോ. എം കെ മുനീറിന് മന്ത്രി ജി ആർ അനിൽ സമ്മാനിച്ചു. മികച്ച രണ്ടാമത്തെ പ്രസാധകനുള്ള പുരസ്കാരം ജ്ഞാനേശ്വരി പബ്ലിക്കേഷൻസിൻ്റെ മണിശങ്കറും മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രതാപൻ തായാട്ടും യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരം ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയനും സിനിമാ മേഖലയിലെ പ്രവർത്തനത്തിനുള്ള പുരസ്കാരം കല്ലിയൂർ ശശിയും ജീവകാരുണ്യ പ്രവർത്തത്തിനുള്ള പുരസ്കാരം സാബു അങ്ങാടിക്കലും ഏറ്റുവാങ്ങി.

വയലാർ സാംസ്കാരിക വേദി പ്രസിഡണ്ട് ഡോ ജി രാജ് മോഹൻ ആദ്ധ്യക്ഷ്യനായിരുന്നു. അഡ്വ കെ ചന്ദ്രിക, ശ്രീവത്സം നമ്പൂതിരി , കൗൺസിലർ കരമന അജിത്ത്, എസ് ആർ കൃഷ്ണകുമാർ, മണക്കാട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബിച്ചു തിരുമലയുടെ ഗാനങ്ങൾ ഉൾക്കൊള്ളിച്ച് മണക്കാട് ഗോപൻ നയിച്ച ഗാനമേളയും അരങ്ങേറി.

Comments

COMMENTS

error: Content is protected !!